യാത്രയ്ക്കിടെ യൂബര്‍ കാര്‍ കത്തിനശിച്ചു; നടന്‍ വിജയിന്റെ സ്‌റ്റൈലിസ്റ്റിന് അത്ഭുത രക്ഷപ്പെടല്‍

പ്രശസ്ത താരങ്ങളായ വിജയ്, സമന്ത, നാഗ ചൈതന്യ, അനിരുദ്ധ് തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ പല്ലവി സിങ്ങ് സഞ്ചരിച്ച യൂബര്‍ കാര്‍ ചെന്നൈയില്‍ യാത്രയ്ക്കിടെ കത്തിയമര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ പല്ലവി തന്നെയാണ് അപകടത്തിന്റെ വിവരം പുറത്തുവിട്ടത്. കാര്‍ കത്തിയമരുന്ന വീഡിയോയും പല്ലവി പങ്കുവച്ചിട്ടുണ്ട്.

ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പല്ലവി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു. എന്തോ കത്തുന്ന മണം അനുഭവപ്പെട്ടപ്പോള്‍ ആദ്യം പുറത്തു നിന്നാവുമെന്ന് കരുതി കാര്യമാക്കിയില്ലെന്നും ടി ടി കെ റോഡ് ഫ്‌ലൈഓവറിലെത്തിയപ്പോള്‍ സീറ്റിനടിയില്‍ നിന്ന് കടുത്ത പുക വരുന്നതിനെ പറ്റി ഡ്രൈവറോട് പറഞ്ഞപ്പോള്‍ അതൊന്നും കാര്യമാക്കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നുവെന്നും പല്ലവി പറയുന്നു.

പിന്നീട് മറ്റു വാഹനങ്ങളിലെ ആളുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു. ഇരുവരും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാര്‍ മുഴുവനായി അഗ്നിക്കിരയായെന്നും പല്ലവി പറയുന്നു. തന്റെ ബാഗും പഴ്‌സും ഐഡി കാര്‍ഡുമടക്കം എല്ലാം കാറില്‍ എരിഞ്ഞു തീരുന്നത് സംഭ്രമത്തോടെയാണ് കണ്ടുനിന്നതെന്നും പല്ലവി പറഞ്ഞു.

സംഭവം നടന്ന് 12 മണിക്കൂറിന് ശേഷവും അപകടത്തെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താത്ത യൂബറിന്റെ അനാസ്ഥയെയും പല്ലവി വിമര്‍ശിക്കുന്നുമുണ്ട്. കഴിഞ്ഞ രാത്രി നിങ്ങളുടെ ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത് താനാണെന്നും പല്ലവി പരിഹാസ രൂപേണ കുറിച്ചു. യൂബര്‍ കാര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.

View this post on Instagram

@uber_india A word of caution to all Uber users out there, who believe their safety is being taken care of with utmost sincerity. Last night, on my trip back home, I sensed a burning smell inside the car. At first my limited imagination made me think that it’s coming from the outside. Once the car drove up the TTK road fly over, I saw smoke coming out from the foot area and possibly the AC ducts. To my shock, the driver had not spotted it nor taken any effort to warn me about it. I warned him and asked him what was going on. Luckily, people from other cars around told us to pull over, as they had seen sparks from under. We stopped and exited the car, only to see it burn down to ashes, and along with it my bag containing my IDs, Dailies and Wallet. I came to know that only the metal skeleton of the seats remained. It was undoubtedly the scariest moment of my life. I cannot get that image out of my head. And it’s been over 12 hours since this happened and I wonder if Uber even knows this happened or have absolutely nothing to say to me. This is heights of carelessness, ignorance and utter lack of interest in their customers. Thanks Uber. FYI, I saved your driver’s life last night. @uber_india

A post shared by Pallavi Singh (@pallavi_85) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News