പ്രശസ്ത സിനിമാ സംവിധായന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു; വിട പറഞ്ഞത് വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് കീ‍ഴ്പ്പെടാത്ത കലാകാരന്‍

പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരാളാണ്‌ അദ്ദേഹം

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.

ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് ലെനിന്‍ രാജേന്ദ്രന്‍. 1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1985 ല്‍ പുറത്തിറങ്ങിയ മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്.

മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ സ്വാതിതിരുന്നാള്‍ എന്ന ചിത്രത്തില്‍ ഇതു കാണാന്‍ സാധിക്കും.

1992 ല്‍ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികള്‍ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.

കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അടിസ്ഥാമമാക്കി സംവിധാനം ചെയ്ത ചിത്രമാണ് 2001 പുറത്തിറങ്ങിയ മഴ എന്ന ചിത്രം.

ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം.

1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം- മികച്ച ചിത്രം, സം‌വിധായകൻ,നിർമ്മാതാവ്(ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രം). 1996 ലെ സംസ്ഥന ചലച്ചിത്രപുരസ്കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്)-കുലം എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.

ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മക്ക്, അന്യര്‍, മഴ എന്നിവയാണ് കൃതികള്‍. ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യന്‍, മഴക്കാല മേഘം, സ്വാതി തിരുന്നാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭാര്യ ഡോ.രമണി , പാര്‍വതി ,ഗൗതമന്‍ എന്നിവര്‍ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News