കര്‍ണ്ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി ബിജെപി

കര്‍ണ്ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കം സജീവമാക്കി ബിജെപി. ബി.എസ്.യെദൂരിയപ്പയുടെ നേതൃത്വത്തില്‍ 100 ഓളം ബിജെപി എം.എല്‍.എമാര്‍ ദില്ലിയിലെത്തി.

ജെഡിഎസ്‌കോണ്ഗ്രസ് സഖ്യത്തിലെ മൂന്ന് എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണ്ണാടക സര്‍ക്കാരില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് നീക്കമെന്ന് ആരോപണം.

ഒപ്പറേഷന്‍ കമല്‍ എന്ന പേരില്‍ ബിജെപി കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ആരോപണം. ആകെയുള്ള 28 ലോക്‌സഭാ സീറ്റില്‍ 17 ബിജെപിയ്ക്ക്,9 കോണ്‍ഗ്രസ്, രണ്ട് ജെഡിഎസ് എന്നാണ് പാര്‍ലമെന്റിലെ അംഗബലം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസുംജെഡിഎസും സഖ്യമായി മത്സരിച്ചാന്‍ ബിജെപിയ്ക്ക് ഒരു സീറ്റ് പോലും 2019ല്‍ കര്‍ണ്ണാടകയില്‍ നിന്നും ലഭിക്കില്ല.അത് കൊണ്ട് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പൊളിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് സൂചന. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപി പാളയത്തില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

എന്നാല്‍ ജെഡിഎസ്‌കോണ്ഗ്രസ് സഖ്യം തങ്ങളുടെ എം.എല്‍.എമാരെ കൂറ്മാറ്റാന്‍ ശ്രമിക്കുകയാണന്ന് ബിജെപി ആരോപിക്കുന്നു.

മുഴുവന്‍ ബിജെപി എം.എല്‍എമാരേയും ഇപ്പോള്‍ ദില്ലിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ബി.എസ്.യെദൂരിയപ്പയുടെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലുള്ള എം.എല്‍.എമാര്‍ക്ക് ഒപ്പം കോണ്‍ഗ്രസില്‍ നിന്നുള്ള വിമത എം.എല്‍എമാരും ഉണ്ടെന്നാണ് സൂചന.

224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 104 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ കഴിയാത്തത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ജെഡിഎസ്‌കോണ്ഗ്രസ് സഖ്യത്തില്‍ 118 എം.എല്‍എമാര്‍ ഉള്ളതിനാല്‍ 14 എം.എല്‍ എമാരെങ്കിലും രാജി വച്ചാല്‍ മാത്രമേ ബിജെപിയ്ക്ക് ഭരണത്തിലേറാന്‍ കഴിയു. അതിനായി ദില്ലി കേന്ദ്രീകരിച്ചുള്ള നീക്കമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News