കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എല്‍.എ മാരേയും നഗരപിതാവിനേയും ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കി

കൊല്ലം ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എല്‍.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഒഴിവാക്കി.

തിരുവനന്തപുരത്തെ നേമം എം എല്‍ എ ഒ രാജഗോപാലിനേയും രാജ്യസഭാ എംപി മാരായ സുരേഷ്‌ഗോപിയേയും വി.മുരളീധരനേയും ഉള്‍പ്പടുത്തി ബിജെപിയുടെ രാഷ്ട്രീയ കളി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സിപിഐഎം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയാണ് ബിജെപി നേതാക്കളെ ഉള്‍പ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വെട്ടി നിരത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് ബിജെപി പരിപാടിയാക്കി മാറ്റിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം. പി.മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, ഒ. രാജഗോപാല്‍ എന്നിവരാണ് ലിസ്റ്റില്‍ ഇടം നേടിയത്.

എന്നാല്‍ ബൈപാസ് കടന്നു പോകുന്ന മണ്ഡലങളിലെ എം.എല്‍.എ മാരായ നൗഷാദിനേയും ചവറ വിജയന്‍പിള്ളയേയും,കൊല്ലം നഗരപിതാവ് രാജേന്ദ്രബാബുവിനേയും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ പട്ടികയില്‍ ഒഴിവാക്കപെട്ടവര്‍ ഉണ്ടായിരുന്നു. സുരേഷ്‌ഗോപി വി മുരളീധരന്‍ എന്നീ എം.പിമാരേയും ഒ.രാജഗോപാലിനേയും എന്തിനു ഉള്‍പ്പെടുത്തിയെന്ന ചോദ്യം ഉയരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് എം.എല്‍.എമാരെ ഒഴിവാക്കിയതെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ആരോപിച്ചു. അര്‍ഹതയുള്ള എംഎല്‍എ മാരെ നീക്കി ബൈപാസ് ഉത്ഘാടന വേദി ബിജെപി പരിപാടിയൈക്കിയതില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News