കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്ത് വനിതാ കമ്മീഷന്റെ മിന്നല്‍ പരിശോധന

സെസ്സിനകത്തെ സ്വകാര്യ സ്ഥാപനത്തിലാണ് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പരിശോധന നടത്തിയത്.തൊഴില്‍ പീഡനം സംബന്ധിച്ച് സ്ഥാപനത്തിലെ വനിതാ തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.

പരാതിയില്‍ ക!ഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ മാനേജ്‌മെന്റിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.

കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമസ് ഗ്ലോവ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിലെ വനിതാ തൊ!ഴിലാളികളാണ് തൊഴില്‍ പീഡനം സംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ സ്ഥാപനത്തില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയത്.കമ്പനി സി ഇ ഒ,ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് വിശദീകരണം തേടിയ കമ്മീഷന്‍ വനിതാ തൊഴിലാളികളെ നേരിട്ട് കണ്ട് മൊഴിയെടുത്തു.തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന മാനസിക പീഡനത്തെക്കുറിച്ച് തൊ!ഴിലാളികള്‍ കമ്മീഷനോട് വിശദീകരിച്ചു.

സ്വകാര്യതയ്ക്ക് തടസ്സമാവുന്ന സാഹചര്യങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.പരാതികള്‍ ചോദിച്ചറിഞ്ഞ കമ്മീഷന്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ സി ഇ ഒ യ്ക്ക് നിര്‍ദേശം നല്‍കി.
കമ്പനിയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി നിഷ്പക്ഷവും ശക്തവുമാകണം.സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഉള്‍പ്പടെ പ്രത്യേകം മുറി വേണം.

ശുചി മുറികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.
കമ്മീഷന്‍ അംഗം ഷിജി ശിവജിയും എം സി ജോസഫൈനൊപ്പമുണ്ടായിരുന്നു.സെസ്സിലെ മറ്റ് ചില സ്ഥാപനങ്ങളില്‍ നിന്നും സമാന രീതിയിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവിടങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News