ഭക്തിയുടെ നിറവില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മകരവിളക്ക് തൊഴുത് തിരുവാഭരണ വിഭൂഷകനായ അയ്യപ്പനെ കണ്ട് മടങ്ങിയത്. കനത്ത സുരക്ഷയിലായിരുന്നു സന്നിധാനവും പരിസരവും.

മകരവിളക്ക് ദര്‍ശിച്ച് കാനനവാസനെ തൊഴാന്‍ സന്നിധാനത്തേക്ക് അണമുറിയാത്ത തീര്‍ത്ഥാടക പ്രവാഹമായിരുന്നു. വൈകീട്ട് 6.30ന് തിരുവാഭരണ പേടകം എത്തിയതോടെ എങ്ങും ശരണ മന്ത്രങ്ങളാല്‍ മുഖരിതമായി.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവവസ്വം പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ തിരുവാഭരണ പേടകത്തെ പതിനെട്ടാംപടിയില്‍ സ്വീകരിച്ചു.

തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണവുമായി ശ്രീകോവിലിലേക്ക്.

തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍, സന്ധ്യയ്ക്കു 6.38ന് കിഴക്കു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. കാറ്റിരമ്പം പോലെ മാത്രം കേട്ടിരുന്ന ശരണമന്ത്രം ജ്യോതി തെളിഞ്ഞ നിമിഷം കൊടുങ്കാറ്റായി മാറി.

സന്നിധാനത്തേക്കെത്തിയ ഭക്തര്‍ക്കെല്ലാം കൃത്യമായ സൗകര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ ഭക്തലക്ഷങ്ങളുടെ കാത്തിരുപ്പിന് വിരാമമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News