64 മുതലുള്ള കാത്തിരിപ്പ് പെനാല്‍റ്റിയില്‍ അസ്തമിച്ച് ഇന്ത്യ

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്തായി. ബഹ്‌റൈനെതിരെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഹ്‌റൈന്റെ ജയം. ആക്രമിച്ചു കളിച്ച ബഹ്‌റൈനെതിരെ ഇന്ത്യ 90 മിനിട്ടുവരെ ശക്തമായ പ്രതിരോധ കോട്ട കെട്ടിയെങ്കിലും, 91ആം മിനിറ്റില്‍ നായകന്‍ പ്രണോയി ഹര്‍ദര്‍ വഴങ്ങിയ പെനാല്‍റ്റിയിലൂടെ ബഹ്‌റൈന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ജമാല്‍ റാഷിദാണ് ഗോള്‍ നേടി ബഹ്‌റൈനെ ജയിപ്പിച്ചത്. യുഎഇ തായ്‌ലന്‍ഡ് മത്സരം സമനിലയിലും കലാശിച്ചു.ഇതോടെ യുഎഇ, ബഹ്‌റൈന്‍, എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനം നേടി തായ്‌ലന്‍ഡും പ്രീക്വാര്‍ട്ടറില്‍ കടന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here