
ഒരു സാധാരണ മനുഷ്യനെ പുകഴ്ത്തി പ്രശസ്തിയുടെ പരകോടിയില്‍ എത്തിക്കാനും അവിടെ നിന്ന് താഴേക്ക് വലിച്ചിട്ട് ചവിട്ടാനും മിടുക്കരാണ് നമ്മള്‍ മലയാളികള്‍ എന്ന് വീണ്ടു വീണ്ടും തെളിയിക്കുകയാണ്.
അതിന് ഇപ്പോള്‍ ചൂണ്ടിക്കാട്ടുവുന്ന ഏറ്റവും നല്ലൊരു ഉദാഹരണമാണ് പ്രിയാ വാര്യര്‍ എന്ന യുവ നടി. ഒമര്‍ ലൂലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തില്‍ ഒരൊറ്റ സീന്‍ കൊണ്ട് ലോകം മുഴുവന്‍ പ്രസിദ്ധയായ താരമാണ് പ്രിയ..
മലയാളികള്‍ ആ കണ്ണിറുക്കലില്‍ മതിമറന്ന് പ്രിയയെ പ്രസിദ്ധയാക്കുകയായിരുന്നു.
പക്ഷേ പ്രസിദ്ധിയില്‍ എത്തിച്ചവര്‍ തന്നെ പ്രിയയെ തിവരിഞ്ഞു കൊത്തുകയാണിപ്പോള്‍.
പ്രായത്തിന്റെ പക്വതയില്ലായ്മ കാരണം പ്രിയയുടെ വായില്‍ നിന്ന് വീണ ചില കാര്യങ്ങള്‍ ആയുധമാക്കി പ്രിയയെ അധിക്ഷേപിക്കുകയാണ് ഒരു കൂട്ടര്‍.
എടുത്തുയര്‍ത്തിയവര്‍ തന്നെ നിലത്തിട്ട് ചവിട്ടിയരയ്ക്കാന്‍ തുടങ്ങി. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആണ് ട്രോളുകളെ ന്യൂജനറേഷന്‍ കൊട്ടഷന്‍ സംഘങ്ങള്‍ എന്ന് വിളിക്കാന്‍ കഴിയുന്നത്.
ഒരു മനുഷ്യനെ മാനസികമായും പ്രൊഫഷണലായും തകര്‍ക്കാന്‍ ഈ ട്രോളുകള്‍ക്ക് കഴിയും എന്ന് ആരും ആലോചിക്കുന്നില്ല. അത്തരം ട്രോളുകള്‍ ആണ് പ്രിയ നേരിട്ടത്.
പക്ഷേ കലി അവിടെയും അടങ്ങിയില്ല. പ്രിയാ അഭിനയിക്കുന്ന എന്തിനെയും ട്രോളാനും ഡിസ്‌ലൈക്ക് ചെയ്യാനും ആരംഭിച്ചു.
അവസാനം പുറത്തുവന്ന അഡാര്‍ ലവ്വിലെ ഫ്രീക്ക് പെണ്ണെ എന്ന ഗാനം വൈറലായത് അതില്‍ വന്ന ഡിസ്‌ലൈക്ക്‌സ് കാരണം ആണ്. ഇപ്പോള്‍ പുറത്തുവന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയ് ലറിനും അതു തന്നെയാണ് ഗതി. ചിത്രത്തിന്റെ ട്രൈലറിന് ഇതുവരെ ലഭിച്ചത് 19 കെ ഡിസ്‌ലൈക്കസാണ്.
എന്താണ് പ്രിയ ചെയ്ത തെറ്റ്, എടുത്തു പറയത്തക്ക സിനിമ പാരമ്പര്യം ഒന്നും ഇല്ലാതെ ഈ ഫീല്‍ഡില്‍ എത്തിയതോ? മികച്ച അഭിനയത്രി എന്നൊന്നും ഇതുവരെ അവര്‍ അവകാശപ്പെട്ടിട്ടില്ല, ഒരു ചെറിയ ക്യാന്‍വാസില്‍ നിന്നും ബോളിവുഡ് വരെ എത്തിയ നടി എന്നൊരു പോസിറ്റീവ് സൈഡ് എങ്കിലും കണ്ടു കൂടെ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here