തിരുവനന്തപു രത്ത് വലിയവിളയിൽ  കടകൾ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വലിയവിളയിൽ മൂന്ന് കടകൾ കത്തി നശിച്ചു. ആനന്ദ് ഇലക്ട്രിക്കൽസ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്.

ഓട് മേഞ്ഞ കെട്ടിടത്തിലെ മറ്റ് രണ്ട് കടകളിലേക്കും തീ പടരുകയായിരുന്നു. MS ടയർ വർക്ക്സ്, വളം ഡിപ്പോ എന്നിവയിലേക്കാണ് തീ പടർന്നത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ മൂന്ന് യുണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here