നരേന്ദ്രമോദി ഇന്ന് കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപാസ് ഉത്ഘാടനത്തിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനുളള എല്ലാ ഒരുക്കവും പൂര്‍ത്തിയായി

വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് വിമാനത്താവളത്തിന്‍റെ ടെക്‌നിക്കൽ ഏരിയയിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നീവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും .തുടര്‍ന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രിആശ്രമം മൈതാനത്തെ കൊല്ലം ബൈപാസിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് കന്റോൺമെൻറ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കൊല്ലത്ത് നിന്ന് ഏഴുമണിക്ക് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിലുളള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പീപ്പി‍ളിനോട് പറഞ്ഞു

പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുളള ബുളളറ്റ് പ്രൂഫ് കാര്‍ എസ്പിജി തലസ്ഥാനത്ത് എത്തിച്ചു.
വാഹനവ്യൂഹം കടന്ന് പോകുന്നതിന്‍റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി.എഡിജിപിമാരായ അനില്‍കാന്ത്, ടികെ വിനോദ്കുമാര്‍ ,മനോജ് ഏബ്രഹാം എന്നീവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.

വൈകിട്ട് ആറ് മണി മുതല്‍ എയര്‍പോര്‍ട്ട് മുതല്‍ പദ്മനാഭ സ്വാമി ക്ഷേത്രം വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും 7 മണി മുതല്‍ ഗതാഗതം പ്രധാനമന്ത്രിയുടെ വിമാനം ദില്ലിക്ക് തിരിക്കും വരെ ഗതാഗതം തടസപെടുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here