ബംഗാളില്‍ രഥയാത്ര തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ബംഗാളില്‍ രഥയാത്ര തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലെ 42 മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന രഥ യാത്രക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

ഈ നടപടി ആദ്യം കല്‍ക്കത്ത ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് യാത്ര സ്റ്റേ ചെയ്തു.

രഥയത്രക്കിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും, കേസില്‍ സിംഗിള്‍ ബെഞ്ച് വീണ്ടും വാദം കേള്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി തേടി ബിജെപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News