വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍, യുവാവ് അറസ്റ്റില്‍. പേട്ട സ്വദേശിയായ ജയേഷാണ് അറസ്റ്റിലായത്.

സ്കൂള്‍ വിദ്യാര്‍ഥിനിയായ 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ജയേഷിനെ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി, ട്യൂഷനെന്ന വ്യാജേനെ വീട്ടില്‍ നിന്നും ഇറങ്ങുകയും, യുവാവിനൊപ്പം കറങ്ങി നടക്കുകയായിരുന്നു.

പെണ്‍കുട്ടിയെയും യുവാവിനെയും ദുരൂഹസാഹചര്യത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ തൂമ്പ പൊലീസാണ് ജയേഷിനെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അധിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പോക്സേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News