വിലക്ക് നീങ്ങിയ ശേഷം ആദ്യ വനിതാ സംഘം ഇന്ന് അഗസ്ത്യാര്‍കൂടത്ത് എത്തും

ബോണക്കാട് നിന്ന് പുറപ്പെട്ട വനിത ഉൾപ്പെടുന്ന ആദ്യ സംഘം ഇന്ന് അഗസ്ത്യാർകൂടത്തെത്തും. ഇന്നലെ രാത്രി അതിരുമലയിൽ തങ്ങിയ ശേഷം ഇന്ന് രാവിലെ സംഘം യാത്ര ആരംഭിച്ചു.

അതീവ ദുഷ്കരമായ പാതയിലൂടെയാണ് ഇന്നത്തെ യാത്ര. സംഘത്തിൽ ധന്യ സനൽ എന്ന വനിതയും. സേതുലക്ഷ്മി, പ്രഭ എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ഉണ്ട്.

ഇതാദ്യമായാണ്‌ സ്ത്രീകൾ അഗസ്ത്യാർകുട യാത്ര നടത്തുന്നത്. അഗസ്ത്യാർകൂടത്ത് നിന്ന് സംഘം ഇന്ന് അതിരുമലയിലെത്തും.

നാളെ സംഘം ബോണക്കാട്ടെത്തും. സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗക്കാർ ഇന്നലെ പ്രതിഷേധ പ്രാർഥനാ യജ്ഞം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News