തിരു: ജാമ്യ വ്യവസ്ഥയില്‍ ഇളവാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹെെക്കോടതി  തള്ളി. ശബരിമലയില്‍ പോകണമെന്നും പത്തനം തിട്ട ജില്ലയില്‍ പ്രവേശി ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രന്‍  കോടതിയെ സമീപിച്ചത്.

ശബരിമലയിൽ സത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നൽകാൻ ആകില്ലെന്ന്വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ ഹർജി തള്ളിയത്.

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ലെന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രന്‍ എന്തിനാണ് ഇപ്പോള്‍ ശബരിമലയില്‍ പോകുന്നതെന്ന് കോടതി ആരാഞ്ഞു.

കൊലക്കേസ് പ്രതികൾ വരെ ശബരിമലയിൽ പോകുന്നുണ്ടെന്നു ഇതിന് മറുപടിയായി  സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയ വ്യക്തമാക്കി.

എന്നാല്‍ അവർ പോകട്ടെ സുരേന്ദ്രൻ പോകേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. സുരേന്ദ്രൻ പോകുന്നത് സംഘർഷം ഉണ്ടാക്കാനല്ലേ  എന്നും  കോടതി ആരാഞ്ഞു.