ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു.

സന്നിധാനത്തെ വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജു എബ്രഹാം അധ്യക്ഷനായി. പമ്പ പുനർനിർമ്മാണം നടത്തിയ ടാറ്റ പ്രോജക്ട് കമ്പനിക്കുള്ള ദേവസ്വം ബോർഡ് ഉപഹാരം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സത്യനാരായണയ്ക്ക് മന്ത്രി സമ്മാനിച്ചു.

ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ, ബോർഡംഗങ്ങൾ,റിട്ട ജസ്റ്റിസ് അരിജിത് പസായത്ത്, ഹൈക്കോടതി നിരീക്ഷക സമിതിയംഗങ്ങൾ ദേവസ്വം കമ്മീഷണർ എൻ വാസു, സ്പെഷ്യൽ കമ്മീഷണർ എം മനോജ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News