കണ്ടക്ടര്‍ തസ്തികയില്‍ സ്ഥിരം ഒഴിവുകള്‍ ശേഷിക്കുന്നില്ലെന്ന് കെ എസ് ആര് ടി സി ഹൈക്കോടതിയെ അറിയിച്ചു.
പി എസ് സി നിയമന പട്ടികയില്‍ നിന്നും 1421 പേരാണ് ജോലിയില്‍ പ്രവേശിച്ചിരുന്നത്. 3941 പേര്‍ക്ക് നിയമന ഉത്തരവ് അയച്ചിരുന്നു.
71 പേര് സാവകാശം തേടിയതായും കെ എസ് ആര് ടി സി കോടതിയെ അറിയിച്ചു. 45 ദിവസത്തെ സമയ പരിധി കഴിഞ്ഞാല്‍ മാത്രമേ പട്ടിക വ്യക്തമാകൂ .
ബാക്കിയുള്ള ഒഴിവ്
അവധിയില്‍ പ്രവേശിച്ചവരുടെ വിവരം എടുത്ത ശേഷമേ അറിയാനാകൂ എന്നും കെ എസ് ആര് ടി സി കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here