അഴിമതിക്കാര്‍ക്കെതിരെ വരാന്‍പോകുന്നത്‌ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമതിക്കാര്‍ക്കെതിരെ ഇനി വരാന്‍പോകുന്നത്‌ ശക്തമായ നടപടികളാണെന്നും നാട്ടില്‍ ഒരുതരത്തിലുമുള്ള അഴിമതിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വിജിലന്‍സ്‌ ഇടുക്കി യൂണിറ്റ്‌ മുട്ടത്ത്‌ നിര്‍മിച്ച പുതിയ ഓഫീസ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ തടസം നില്‍ക്കാന്‍ ഈ സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന്‌ വിജിലന്‍സിന്‌ ഇപ്പോള്‍ ബോധ്യമുണ്ട്‌.

സധൈര്യം അവര്‍ മുന്നോട്ടുപോകണം എന്ന നിലപാടാണ്‌ സര്‍ക്കാരിനുള്ളത്‌. അക്കാര്യത്തില്‍ വിജിലന്‍സിന്‌ ഒരു ശങ്കയുടെയും ആവശ്യമില്ല.

അഴിമതിക്കാര്‍ മനസിലാക്കാനാണ്‌ ഇക്കാര്യം പരസ്യമായി പറയുന്നത്‌ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണക്കാരന്റെ.

അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്‌ അഴിമതിയിലൂടെ ഉണ്ടാകുന്നതെന്നും അത്‌ തടയാന്‍ കൂടുതല്‍ മികവോടെ വിജിലന്‍സ്‌ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വൈദ്യുതിവകുപ്പ്‌ മന്ത്രി എം.എം. മണി അധ്യക്ഷനായിരന്നു. അഡ്വ.ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, വിജിലന്‍സ്‌ ഡി.ജി.പി ബി.എസ്‌ മുഹമ്മദ്‌ യാസിന്‍, ഐ.ജി എച്ച്‌.വെങ്കിടേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News