ശബരിമല യുവതീ പ്രവേശനം; പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 22 ന് പരിഗണിക്കില്ല

ശബരിമല യുവതീ പ്രവേശന വിധിയ്‌ക്കെതിരെയുള്ള പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 22 പരിഗണിക്കില്ല.

ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി ചൂണ്ടികാണിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്.

എന്നാല്‍ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചികിത്സയ്ക്കായി അവധിയിലാണ്. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യം അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ചീഫ് ജസ്റ്റിസിന് മുമ്പാകെ മെന്‍ഷന്‍ ചെയ്തപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 22ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക വരുമെന്ന് ഉറപ്പുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.യുവതീപ്രവേശ വിധിയോടു വിയോജിച്ച ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.

അവധി എത്ര ദിവസം ഉണ്ടെന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. യുവതീ പ്രവേശനത്തിനെതിരെ 50 ഓളം പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടും വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഇതുവരെ യുവതികള്‍ പ്രവേശിച്ച കണക്കും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News