കനയ്യക്കെതിരായ കുറ്റപത്രം ദില്ലി പാട്യാല ഹൗസ് കോടതി ജനുവരി 19 ന് പരിഗണിക്കും

കനയ്യയ്ക്ക് എതിരെ സമര്‍പ്പിച്ച കുറ്റപത്രം ദില്ലി പാട്യാല ഹൗസ് മെട്രോപൊളിറ്റന്‍ കോടതി ജനുവരി 19ന് പരിഗണിക്കും.

ജെ എന്‍ യു വില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, കള്ളരേഖ ചമക്കല്‍ തുടങ്ങിയ എട്ടോളം വകുപ്പുകളാണ് കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ബീഹാറിലെ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് കോടതിയില്‍ കുറ്റപത്രം എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News