
മുംബൈ : മാണിക്യ മലയരായെത്തി കണ്ണിറുക്കി താരമായ പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ ഇതിനകം പുറത്തിറങ്ങി.
പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് പ്രിയ വാരിയർക്ക് പ്രതീക്ഷകൾ ഏറെയാണ്.
സംവിധായകൻ തന്ന സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഇഷ്ടപെട്ടുവെന്നും, ബോളിവുഡിൽ നല്ലൊരു തുടക്കം കുറിക്കാൻ ഈ സിനിമ കൊണ്ട് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രിയ.
ബോൾഡ് ആയി ഒരുപാടു സംസാരിക്കുന്ന കഥാപാത്രമായാണ് ഈ സിനിമയിൽ താൻ അഭിനയിച്ചിരിക്കുന്നതെന്ന് പ്രിയ പറഞ്ഞു.
ശ്രീദേവിയുടെ കഥയാണോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നാണ് പ്രിയ പറയുന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയ മുംബൈയിൽ പത്ര സമ്മേളനത്തിൽ പങ്കെടുത്താണ് പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കു വച്ചത്
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ശ്രീദേവി ബംഗ്ളാവ് ഒരു സസ്പെൻസ് ത്രില്ലർ ആയ പടമായിരിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കി. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പങ്കു വച്ച് സസ്പെൻസ് കളയുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു
70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും ഏപ്രിലില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here