ശബരിമലയില്‍ സര്‍ക്കാരിന് തുറന്ന അജണ്ട തന്നെ; സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാറിന്‍റെ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ സര്‍ക്കാരിന് തുറന്ന അജണ്ട തന്നെയാണുള്ളത് സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാറിന്‍റെ അജണ്ടയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ സര്‍ക്കാരിന് രഹസ്യ അജണ്ടയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു . സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിനെ അജണ്ടയെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം വ്യക്തമാക്കുന്നു.

നിരീക്ഷണ സമിതി റിപ്പോര്‍ട്ട് പരിശോധിക്കവേ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി സത്യവാങ്ങ്മൂലമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്

ശബരിമലയില്‍ എത്തുന്ന പുരുഷ ഭക്തന്‍മാരുടെ വിശ്വാസം പരിശോധിച്ചറിയുക സാധ്യമല്ലന്ന് സത്യവാങ്ങ്മൂലം ചൂണ്ടിക്കാട്ടുന്നു.

അതുപോലെ സ്ത്രീകളുടെ വിശ്വാസവും പരിശോധിക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ലിംഗവിവേചനവും ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് സത്രീ പ്രവേശനത്തില്‍ രഹസ്യ അജന്‍ഡയില്ല. സുപ്രീം കോടതി വിധി നടപ്പാക്കുന്ന തുറന്ന അജന്‍ഡ മാത്രമേയുള്ളു. രഹസ്യ അജന്‍ഡയുണ്ടെന്ന് പ്രചരിപ്പിക്കുനത് ഒരു പാര്‍ടിയും അവരുടെ അനുബന്ധ സംഘടനകളുമാണ്.

ബിന്ദുവും കനക ദുര്‍ഗയും അവിശ്വാസികള്‍ ആണെന്ന വാദം തെളിയിക്കാന്‍ വേണ്ട വിവരങ്ങളില്ല. സ്ത്രീ പ്രവേശനത്തില്‍ ബാഹ്യ ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടെന്ന വാദത്തിന് അടിത്തറയില്ല. രണ്ട് സ്ത്രീകള്‍ മലകയറിയതിനാല്‍ ശബരിമലയില്‍ കുഴപ്പങ്ങളില്ല.

സാധുക്കളായ രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതിനെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .

നിരീക്ഷണ സമിതി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കവെ ദേവസ്വം ബെഞ്ച് കഴിഞ്ഞ ദിവസം ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനുള്ള വിശദീകരണം എന്ന നിലക്കാണ് സര്‍ക്കാര്‍ സത്യവാങ്ങ്ങ്‌ലം സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News