ആമസോണില്‍ ഒരുമുറി ചിരട്ടയുടെ വില വെറും 3000 രൂപ. വില കേട്ട് ആരും പേടിക്കേണ്ട, 55% ഓഫറോടെ അത് വെറും 1365 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും.

ഇത് അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ഇറക്കുമതി ചെയ്യുന്നതാണെന്നും അതിനാല്‍ തന്നെ ഇന്‍ഡ്യയിലെത്താന്‍ 10-15 ദിവസം വരെ സമയമെടുക്കുമെന്നും ആമസോണില്‍ പറയുന്നു.

എന്നാല്‍ ഇതിനെതിരെ നിരവധി പേരാണ് പരിഹാസവുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വരുന്നത്. ഇത് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണോ എന്നും പരിഹാസമുയരുന്നുണ്ട്.

ട്രോളന്‍മാരും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും നാള്‍ നിങ്ങള്‍ നാട്ടിന്‍ പുറത്തുകണ്ട ചിരട്ടയല്ല താന്‍ എന്നും 1000 രൂപയ്ക്ക് മുകളില്‍ വിലയുള്ള അല്‍-ചിരട്ടയാണെന്നും ട്രോളുകളുണ്ട്.