
വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്നിന്റെ സിനിമാ സ്വപ്നമായിരുന്നു കയ്യൂര്‍. ജോണ്‍ എബ്രഹാമും കയ്യൂരില്‍ വന്നു താമസിച്ച് തിരക്കഥയെഴുതിയെങ്കിലും സിനിമ മാത്രം സംഭവിച്ചില്ല. ആ നിയോഗം ലെനിന്‍ രാജേന്ദ്രനായിരുന്നു.
ലെനിന് കയ്യൂര്‍ തന്റെ സിനിമയുടെ ഇതിവൃത്തമോ ലൊക്കേഷനോ മാത്രമായിരുന്നില്ല, അതിനപ്പുറം മറയില്ലാത്ത ഹൃദയബന്ധങ്ങളുടെ സ്ഥലം കൂടിയായിരുന്നു. വടക്കോട്ടേക്കുള്ള യാത്രയിലെല്ലാം ലെനിന്‍ കയ്യൂരിലും വന്നുപോകുമായിരുന്നു.
മനസ്സില്‍ എപ്പോഴും വിപ്ലവകരമായ നന്മകള്‍ സൂക്ഷിക്കുന്ന ഈ ചുവന്ന ഗ്രാമം തന്നെ അല്‍ഭുതപ്പെടുത്തുന്നുവെന്ന് ലെനിന്‍ പറയാറുണ്ടായിരുന്നു. സിനിമ ചിത്രീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും കയ്യൂര്‍ക്കാരുമായി മുറിയാത്തൊരു ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. തിരിച്ച് കയ്യൂര്‍ക്കാര്‍ക്കും.
അവസാനത്തെ ഒരു കൂടിക്കാഴ്ച്ചയില്‍ കയ്യൂരിലേക്ക് വീണ്ടുമൊരു യാത്ര പോകുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നുവെങ്കിലും യാത്ര മരണത്തിലേക്കായി. കേരളാ എക്‌സ്പ്രസിന്റെ കയ്യൂര്‍ യാത്രയില്‍ ലെനിന്‍ തന്റെ അനുഭവങ്ങള്‍ പറയുന്നുണ്ട്.
കയ്യൂരിന്റെ ചരിത്രവും ജീവിതവും പറയുന്ന എപ്പിസോഡ് ‘മീനത്തിലെ കയ്യൂര്‍’ പീപ്പിള്‍ ടിവിയില്‍ തിങ്കള്‍ രാത്രി 9.30ന് കാണാം. പരിപാടിയുടെ പ്രെമോ കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here