ഇത് അഭിമാന നിമിഷം; ബോണക്കാട് നിന്ന് പുറപ്പെട്ട വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി

ബോണക്കാട് നിന്ന് പുറപ്പെട്ട വനിത ഉള്‍പ്പെടുന്ന ആദ്യ സംഘം അഗസ്ത്യാര്‍കൂടത്തെത്തി. ഇന്നലെ രാത്രി അതിരുമലയില്‍ തങ്ങിയ ശേഷം ഇന്ന് രാവിലെ യാത്ര തുടര്‍ന്ന സംഘം പതിനൊന്നരയോടെ അഗസ്ത്യാര്‍കൂട മലയ്ക്ക് മുകളിലെത്തിയത്. അതീവ ദുഷ്‌കരമായ പാതയിലൂടെയായിരുന്നു ഇന്നത്തെ യാത്ര. സംഘത്തില്‍ ധന്യ സനല്‍ എന്ന വനിതയും.

സേതുലക്ഷ്മി, പ്രഭ എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും ഉണ്ട്. ഇതാദ്യമായാണ് സ്ത്രീകള്‍ അഗസ്ത്യാര്‍കുട ട്രക്കിങ് നടത്തുന്നത്. അഗസ്ത്യാര്‍കൂടത്ത് നിന്ന് സംഘം അതിരുമലയിലെത്തി. നാളെ ഉച്ചയോടെ സംഘം ബോണക്കാട്ടെത്തും.

ഇതാദ്യമായാണ് സ്ത്രീകള്‍ അഗസ്ത്യാര്‍കുട യാത്ര നടത്തുന്നത്. അഗസ്ത്യാര്‍കൂടത്ത് നിന്ന് സംഘം ഇന്ന് അതിരുമലയിലെത്തും. സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗക്കാര്‍ ഇന്നലെ പ്രതിഷേധ പ്രാര്‍ഥനാ യജ്ഞം നടത്തി.

ആകെ 4700 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 100 പേര്‍ സ്ത്രീകളാണ്. സ്ത്രീകള്‍ അഗസ്ത്യ മലയിലേക്ക് കയറുന്നതിനെതിരെ ആദിവാസി കാണി വിഭാഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. പക്ഷെ അവര്‍ യാത്ര തടസ്സപ്പെടുത്തിയിട്ടില്ല. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക. 47 ദിവസത്തെ യാത്ര മാര്‍ച്ച് ഒന്നിന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News