കര്‍ണ്ണാടകയില്‍ നാടകീയ രാഷ്ട്രിയ നീക്കങ്ങള്‍. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ബിജെപിയ്ക്ക് ഒപ്പമെന്നും എം.എല്‍.എമാര്‍ പ്രഖ്യാപിച്ചു. എച്ച്.നാഗേഷ്, ആര്.ശങ്കര്‍ എന്നീ എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍.
രാഷ്ട്രിയ കുതിരകച്ചവടത്തിനാണ് ബിജെപി കര്‍ണ്ണാടകയില്‍ തുടക്കമിട്ടിരിക്കുന്നത്. ജെഡിഎസ്കോണ്ഗ്രസ് സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന മുലബാഗില് നിന്നുള്ള സ്വതന്ത്ര എം.എല്‍എ എച്ച് നാഗേഷ്, റാണബന്നൂര്‍ എം.എല്‍എയും കെപിജെപി എന്ന് പാര്‍ടി സ്ഥാപകനും ഇക്കഴിഞ്ഞ ഡംസബര്‍ വരെ കുമാരസ്വാമി മന്ത്രിസഭയില്‍ വനംമന്ത്രിയുമായിരുന്ന ആര്.ശങ്കര്‍ എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.
ഇക്കാര്യം അറിയിച്ച് ഇരുവരും കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വാജുഭായി വാലയ്ക്ക് കത്ത് അയച്ച് നല്കി. തൊട്ട് പിന്നാലെ മുംബൈയില്‍ മാധ്യമങ്ങളെ കണ്ട് ഇരു എം.എല്‍.എമാരും ബിജെപിക്കൊപ്പമാണന്ന് അറിയിച്ചു. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്ത്തരല്ല. ബിജെപിയ്ക്ക് മാത്രമേ ഉറച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയുള്ളുവെന്നും എംഎല്‍എമാര്‍ പറഞ്ഞു.
ഇവര്‍ക്കൊപ്പം മൂംബൈയിലെ സ്വകാര്യ കേന്ദ്രത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍എമാരും ഉണ്ട്. പക്ഷെ ഇവര്‍ നിലപാട് വ്യക്തമാക്കിട്ടില്ല. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ് എം.എല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമമനുസരിച്ച് അയോഗ്യരാകും. ഇങ്ങനെ ഭരണപക്ഷത്ത് നിന്ന് 12 എം.എല്എമാരെങ്കിലും അയോഗ്യരായാലെ ബിജെപിയ്ക്ക് കര്‍ണ്ണാടക സര്‍ക്കാരിനെ മറിച്ചിടാനാകു. ഇത് എളുപ്പമല്ല. കര്‍ണ്ണാടക സര്‍ക്കാരിന് വെല്ലുവിളിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവര്‍ പ്രതികരിച്ചു.
അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി റാം ഷിന്‍ഡേ അവകാശപ്പെട്ടു. ബിജെപി എംഎല്‍എമാരേയും എം.പിമാരേയും ദില്ലി, ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here