
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രമേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെയുള്ള 13.14 കിലോമീറ്റര്‍ ദൂരമാണ് ബൈപ്പാസിനുള്ളത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പങ്കാളിത്തത്തോടെയെന്ന് മോദി പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി മുടങ്ങി കിടക്കുകയാണെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണെന്നും 2020ഓടെ ജലപാത പൂര്‍ണ്ണതയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഒന്നും നടക്കില്ല എന്നുള്ള പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here