കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ജയം

അഡ്‌ലെയിഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി.

സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷ് ആണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ഷ് 123 പന്തില്‍ 131 റണ്‍സ് നേടി. മാര്‍ഷിന് മാക്‌സ്വെല്‍48, സ്റ്റോണിസ് 29 എന്നിവര്‍ പിന്തുണ നല്‍കി.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി. ഷമി മൂന്നും ജഡേജ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങില്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ധോണിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇന്ത്യക്ക് വേണ്ടി 43 റണ്‍സെടുത്ത രോഹിത്തും മികച്ച തുടക്കമാണ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News