മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ ദില്ലിയില്‍ നിന്നും പോയവരുടെ വീടുകളില്‍ കേരള പൊലീസ് തെരച്ചില്‍ നടത്തി; പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്

മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ ദില്ലിയില്‍ നിന്നും പോയവരുടെ വീടുകളില്‍ കേരള പൊലീസ് തെരച്ചില്‍ നടത്തി. ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്ന വിഷ്ണുകുമാറിന്റെ വീട്ടിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് മകന്‍ സംസാരിച്ചിരുന്നതായി വിഷ്ണുവിന്റെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി

ദില്ലി അംബേദ്ക്കര്‍ കോളനിയില്‍ നിന്നും കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് പോയതായി സംശയിക്കുന്ന വിഷ്ണുകുമാറിന്റെ വീട്ടിലാണ് കേരളാ പൊലീസ് തെരച്ചില്‍ നടത്തിയത്. വിഷ്ണുവിന്റേതായ രേഖകളോ ഫോട്ടോയോ വീട്ടില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അതേസമയം വിദേശത്തേക്ക് പോകാന്‍ താല്പര്യം ഉണ്ടെന്ന് മകന്‍ അടുത്തിടെ പറഞ്ഞതായി വിഷ്ണുകുമാറിന്റെ അച്ഛന്‍ ഹനുമന്തപ്പ പൊലീസിന് മൊഴി നല്‍കി.

വിഷ്ണുവിന്റെ ഭാര്യയുടെ ബദര്‍പൂരിലെ വസതിയിലും പൊലീസ് പരിശോധന നടത്തി.ആലുവ എസ് ഐ സാബു മാത്യു, മേരി ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലേറെയാണ് കോളനിയില്‍ പരിശോധന നടത്തിയത്. ദില്ലി കേന്ദ്രീകരിച്ച് സംഘം വരും ദിവസങ്ങളിലും അന്വേഷണത്തെ തുടരും. ദില്ലിയില്‍ നിന്നുള്ളവരെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചവരെ കണ്ടെത്തി അന്വേഷണം വിപുലീകരിക്കാനാണ് സംഘത്തിന്റെ തീരുമാനം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here