എല്ലാവരുടെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോയാണ് സ്‌പൈഡര്‍മാന്‍. ആദ്യമായി സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍ ഇറങ്ങിയത് മുതല്‍ മികച്ച പ്രതികരണം ആണ് ലഭിച്ചിരുന്നത്.
അതിന് ശേഷം ആന്‍ഡ്രു ഗാര്‍ഫീല്‍ഡ് നായകനായി ദി അമേയ്‌സിംഗ് സ്‌പൈഡര്‍മാന്‍ എന്ന ചിത്രവും പുറത്തു വന്നു.
ഇപ്പോള്‍ മാര്‍വല്‍ സിനിമാറ്റിക് യുണിവേഴ്‌സിന്റെ കീഴിലാണ് ചിത്രങ്ങള്‍ വരുന്നത്. അതില്‍ ആദ്യത്തെ ചിത്രമായിരുന്നു ടോം ഹോളണ്ട് നായകനായി എത്തിയ സ്‌പൈഡര്‍മാന്‍ ഹോം കമിംഗ് എന്ന ചിത്രം. ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗമായ സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി.
യുഎസ് വെര്‍ഷനും ഇന്റര്‍നാഷണല്‍ വെര്‍ഷനും തമ്മില്‍ വ്യത്യാസമുള്ള ട്രെയിലറുകള്‍ ആണ് പുറത്തു വന്നിരിക്കുന്നത്. സ്‌പൈഡര്‍മാന്റെ വേഷത്തില്‍ ടോം ഹോളണ്ട് തന്നെയാണ് എത്തുന്നത്. നിക്ക് ഫ്യൂരി എന്ന കഥാപാത്രമായി സാമുവേല്‍ ജാക്‌സനും, മിസ്റ്റീരിയോ എന്ന കഥാപാത്രമായി ജേക്ക് ഗൈലന്‍ഹലും അഭിനയിക്കുന്നു.
ആദ്യ ഭാഗം ചെയ്ത ജോണ്‍ വാട്ട്‌സ് ആണിതും സംവിധാനം ചെയ്യുന്നത്. ചിത്രം 2019 ജുലായില്‍ തിയേറ്ററുകളിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here