പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, എം.പി ശശി തരൂര്‍, സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാര്‍ എന്നിവരെയാണ് വേദിയില്‍ നിന്നും ഒഴിവാക്കിയത്. ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രതിഷേധമറിയിച്ചു. വിവാദത്തിനിടെ സ്വദേശി ദര്‍ശന്‍ പദ്ധയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനമായ സ്വദേശി ദര്‍ശന്‍ പദ്ധയുടെ ഉദ്ഘാടന വേദിയിലാണ് കൊല്ലത്തെതിന് സമാനമായി ജനപ്രതിനിധികളെ അവഹേളിക്കുന്ന നടപടി പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, എം.പി ശശി തരൂര്‍, സ്ഥലം എം.എല്‍.എ വി.എസ് ശിവകുമാര്‍ എന്നിവരെയാണ് വേദിയില്‍ നിന്നും ഒഴിവാക്കിയത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ സ്വീകരിച്ചതിന് ശേഷം ഇവര്‍ വേദി വിട്ടു.

ചടങ്ങിനെ രാഷ്ട്രീയ വത്കരിച്ചത് ശരിയായില്ലെന്നും അപമാനകരവും മര്യാദ കേടുമാണ് പ്രധാനമന്ത്രിയുടെ കാണിച്ചതെന്ന് ജനപ്രതിനിധികള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഇവര്‍ പ്രതിഷേധമറിയിച്ചു. വിവാദത്തിനിടെ സ്വദേശി ദര്‍ശന്‍ പദ്ധയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷത്ര ദര്‍ശനവും നടത്തിയ ശേഷം തിരുവനന്തപുരം ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News