നായയുടെ വേഷത്തില്‍ പ്രേംജി അമരന്‍; സിമ്പയുടെ ട്രൈലര്‍ പുറത്തിറങ്ങി

ഭരത് ഒരു ഇടവേളക്ക് ശേഷം നായകനായി എത്തുന്ന തമിഴ് ചിത്രം ആണ് സിമ്പ. പ്രേംജി അമരന്‍ ഒരു നായയുടെ വേഷത്തില്‍ എത്തുന്നു എന്നാതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ പുതിയ ട്രൈലര്‍ പുറത്തിറങ്ങി.

സിമ്പയെന്ന നായയുടെ വേഷത്തിലാണ് പ്രേംജി. വിര്‍ജിനിറ്റി കളയാന്‍ ശ്രമിക്കുന്ന ഒരു നായയായി പ്രേംജിയും മയക്കുമരുന്നിന് അടിമയായി ജീവിക്കുന്ന ഒരു മനുഷ്യനായി ഭരത്തും അഭിനയിക്കുന്നു.

അരവിന്ദ് ശ്രീധരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാനുശ്രീയും ചിത്രത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാല്‍ ചന്ദ്രശേഖരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here