ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികളെ തടഞ്ഞു; അഞ്ചു പേര്‍ പൊലീസ് കസ്റ്റഡിയില്‍; മടങ്ങിപ്പോകില്ലെന്നുറച്ച് യുവതികള്‍

ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികളെ ബിജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതിഷേധക്കാര്‍ തടഞ്ഞു. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില എന്നിവരാണ് ദര്‍ശനത്തിനെത്തിയത്.

നീലിമലയിലാണ് യുവതികളെ തടഞ്ഞത്.  5 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് കൂടുതല്‍ർ പൊലീസുകാരെ വിന്യസിച്ചു.

മടങ്ങിപ്പോകില്ലെന്നും ദര്‍ശനം നടത്താനായി നോമ്പെടുത്താണ് എത്തിയതെന്നും യുവതികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News