“വേനലില്‍” ആരംഭിച്ച് “ഇടവപ്പാതിയില്‍” അവസാനിച്ച് “മീനമാസത്തിലെ സൂര്യന്‍”; ലെനിന്‍ രാജേന്ദ്രന്‍റെ സംസ്കാരം ഇന്ന്

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. യൂണിവേ‍ഴ്സിറ്റി കോളേജിലും, കലാഭവനിലും പൊതുദര്‍ശനത്തിന് വെയ്ക്കും. ലെനിൻ രാജേന്ദ്രൻ ഓർമ്മയാകുമ്പോൾ  കയ്യൂരെന്ന റെ  നാടിന്റെ പോരാട്ട ചരിത്രം  അഭ്രപാളികളിലേക്ക്  പകർത്തിയ പ്രിയ സംവിധായകനെയാണ്  നഷ്ടമാകുന്നത്.

വൈകുന്നേരം അഞ്ച് മണിയൊടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം സുഹൃത്തുകള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കവടിയാര്‍ പണ്ഠിറ്റ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃദദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു

മന്ത്രിമാരായ കടകംപളളി സുരേന്ദ്രന്‍ ,കടന്നപളളി രാമചന്ദ്രന്‍, സിനിമ പ്രവര്‍ത്തകരായ ലാല്‍, ചിപ്പി, നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍, സിപിഐഎം പോ‍‍ളിറ്റ് ബ്യൂറോ അംഗം എം എ ബേബി ,സിഐടിയു സംസ്ഥാന അദ്ധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍ ,എം പി ശശിതരൂര്‍ ,എം എല്‍എ കെ മുര‍ളീധരന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ,പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തേലത്ത് ദിനേശന്‍ , വി.ശിവന്‍കുട്ടി വിവിധ ബോര്‍ഡ് അദ്ധ്യക്ഷമാരായ കെ എസ് സുനില്‍കുമാര്‍, പി.ബിജു എന്നീവരടങ്ങുന്ന നിരവധി പേര്‍ അന്തിമോചാരം അര്‍പ്പിച്ചു.

രാവിലെ 10 മണിക്ക് ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം മാതൃ കലാലയമായ യൂണിവേ‍ഴ്സിറ്റി കോളേജിലും, 11 മണിയോടെ കലഭവനിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് 2 മണിക്ക് തെക്കാട് ശാന്തി കവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News