കേക്കിനു വേണ്ടി കടിപിടി കൂടി അണികള്‍; ദുരന്തമായി മായാവതിയുടെ പിറന്നാളാഘോഷം; #WatchVideo

ഇക്ക‍ഴിഞ്ഞ 15 നായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതിയുടെ അറുപത്തിമൂന്നാം പിറന്നാള്‍. വിപുലമായ പരിപാടിയാണ് മായാവതിയുടെ പിറന്നാളാഘോഷത്തിന് ഉത്തര്‍പ്രദേശിലെമ്പാടും ഒരുക്കിയിരുന്നത്.

വലിയ കേക്കുകള്‍ മുറിച്ചാണ് പ്രവര്‍ത്തകര്‍ ദീദിയുടെ പിറന്നാള്‍ കൊണ്ടാടിയത്. പക്ഷേ അമ്റോഹയില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷം വന്‍ ദുരന്തമായി മാറുകയായിരുന്നു.

വേദിയില്‍ വച്ച പിറന്നാള്‍ കേക്ക് തള്ളിമറിച്ചിട്ട് ഒരു കഷണത്തിനായി കടിപിടി കൂടുന്ന ആബാലവൃന്ദത്തെയാണ് അമ്റോഹയില്‍ കാണാനായത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News