രാഷ്ട്രീയ കുതിരക്കച്ചവടം ലക്ഷ്യമിട്ട് ബിജെപി; കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി കോണ്‍ഗ്രസും ബിജെപിയും

കര്‍ണ്ണാടകയില്‍ രാഷ്ട്രിയ പ്രതിസന്ധി തുടരുന്നു. കോണ്ഗ്രസും ബിജെപിയും എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന രഹസ്യസങ്കേതകളില്‍ സുരക്ഷ ശക്തമാക്കി.

അഞ്ച് കോണ്‍ഗ്രസ് എം.എല്‍എമാര്‍ താമസിക്കുന്ന മുബൈയിലെ ഹോട്ടലില്‍ കര്‍ണ്ണാടക പോലീസ് പരിശോധന നടത്തിയേക്കും.

കര്‍ണ്ണാടക,മുബൈ,ദില്ലി എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ജെഡിഎസ്-കോണ്ഗ്രസ് സഖ്യ സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ സജീവമായിരിക്കുന്നത്.

സ്വന്തം എം.എല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ബിജെപി രണ്ട് ദിവസം മുമ്പ് മുഴുവന്‍ പേരേയും ദില്ലി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ എത്തിച്ചിരുന്നു.

ഹോട്ടലിന് ചുറ്റും ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സുരക്ഷ ശക്തമാക്കി. കര്‍ണ്ണാടകയിലെ വിവിധ സങ്കേതകളിലാണ് കോണ്‍ഗ്‌ര്‌സ-ജെഡിഎസ് എം.എല്‍.എമാര്‍ ഉള്ളത്.

മുബൈയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വിമത എം.എല്‍.എമാര്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ആശങ്ക കൂട്ടുന്നു.

ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ കര്‍ണ്ണാടക പോലീസ് പരിശോധന നടത്തിയേക്കുമെന്ന് ബിജെപി ഭയക്കുന്നു. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇത് തടയാന്‍ നീക്കം നടക്കുന്നു.

`ഹോട്ടിലിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അതേ സമയം ഇപ്പോള്‍ നടക്കുന്ന കുതിരകച്ചവടത്തില്‍ ആശങ്കയിലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ നിലപാട്. ബിജെപി എം.എല്‍എമാരെ കൂറ്മാറ്റിത്താനും ശ്രമം സജീവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News