കൊച്ചി: ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നടത്താനിരിക്കുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.

കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും എന്നാല്‍ പണിമുടക്ക് മാറ്റില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ യോഗം അറിയിച്ചു.

നേരത്തെ, കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.