ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലേറ്റ പരാജയത്തിന്റെ ക്ഷീണം മാറ്റി രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മികച്ച കളി പുറത്തെടുത്ത് അര്‍ധ സെഞ്ചുറി നേടിയ ധോണിയും സെഞ്ചുറിയടിച്ച കൊഹ്ലിയും, ടീമിന്റെ വിജയത്തിന് നിര്‍ണായകമായി.

ക്രിക്കറ്റിന് നോ കോംപ്രമൈസ് എന്നതാണ് ധോണിയുടെ നിലപാട്. കളിക്കിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനോട് ധോണി ചൂടാവുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ദേഷ്യം പിടിപ്പിച്ചത്.

ക്രിക്കറ്റിന് നോ കോംപ്രമൈസ് എന്ന ധോണിയുടെ നിലപാടിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. വശത്തു കൂടി വരേണ്ടതിന് പകരം ധോണി പിച്ചിലൂടെയാണ് നടന്നു വരുന്നത്. പിച്ചിലൂടെ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിംഗ് ദുഷ്‌കരമാകാനും കാരണമാകും.

പിച്ചിലൂടെ ചവിട്ടുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാനടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ചില്‍ സ്‌പൈക്കിട്ട് ചവിട്ടാന്‍ കൂട്ടാക്കാറില്ല.

ആ സമയത്താണ് ഖലീല്‍ അഹമ്മദ് പിച്ചില്‍ സ്പൈക്കിട്ട് ചവിട്ടുന്നത്. ധോണി ചൂടാകുന്നത് കണ്ട യുസ്വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തു നിന്ന്് ധോണിക്ക് ഹെല്‍മെറ്റ് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here