സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തിങ്ക‍ളാ‍ഴ്ച പരിഗണിച്ചേക്കും

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെതിരായ പൊതു താല്പര്യ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

നാഗേശ്വര്‍ റാവുവിന്റെ നിയമനം ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ കോമണ്‍ കോസാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വെള്ളിയാഴ്ച ഹര്‍ജി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ തിങ്കളാഴ്ച കേള്‍ക്കുന്ന കാര്യം പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഡയറക്ടറെ നിയമികേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് എന്നാല്‍ നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലാത്തതിനാല്‍ നിയമനം റദ്ധാക്കണമെന്നാണ് കോമണ്‍ കോസിന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News