ഹനാന് വീണ്ടും അപകടം; തലയ്ക്ക് പരിക്ക്

സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും മീന്‍വില്‍പ്പന നടത്തുന്ന ഹനാന് വീണ്ടും അപകടം. വില്‍പ്പനയ്ക്കായി മീന്‍ വാങ്ങി പ്പോകുന്നതിനിടെ കാറിന്റെ ഡോര്‍ തട്ടിയാണ് ഹനാന് പരിക്കേറ്റത്.

വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയ്ക്ക് ഇടിക്കുകയായിരുന്നു.

വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോര്‍ വലിച്ച് അടയ്ക്കുന്നതിനിടെ ഡോര്‍ തലയ്ക്ക് അടിക്കുകയായിരുന്നു. തല മുറിഞ്ഞ് ചോര ഒഴുകി.

സമീപത്തുള്ള മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും വേദന കുറയാത്തതിനാല്‍ അംബുലന്‍സില്‍ ഇടപ്പള്ളി ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ മുതുകില്‍ ബെല്‍ട്ട് ഇട്ടാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News