വയലിനില്‍ സംഗീതത്തിന്റെ മാന്ത്രിക ലോകം തീര്‍ത്ത ബാലഭാസ്‌കര്‍ ഇന്നും ആരുടെയും മനസില്‍ മരിച്ചിട്ടില്ല. ഒരു അപകടത്തില്‍ ബാലും നമ്മെ വിട്ടുപോയെങ്കിലും ഇന്നും അത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കാരണം ബാലുവിന്റെ സംഗീതം ഇന്നും എല്ലാ ആരാധകരുടെയും മനസില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ്.

എന്നാല്‍ ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും ഈ യുവാവിനെ കണ്ടാല്‍. തന്നെയുമല്ല ബാലുവിനെപ്പോലെ തന്നെ അസാധ്യമായി ഈ യുവാവ് വയലിനും വായിക്കും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞിരുന്നു. ടിക്ടോക്കിലാണ് യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്.