പാതിരാ യാത്രകളില്‍ നിങ്ങളെ ഉറക്കം കീഴടക്കുമ്പോള്‍ വഴിവക്കിലിനി ഇവരുണ്ടാവും വിളിച്ചുണര്‍ത്താന്‍

റോഡപകടങ്ങള്‍ താരത്യേന കൂടിയ സമയമാണ് രാത്രി നേരങ്ങള്‍ അപകടങ്ങളില്‍പെടുന്നതാവട്ടെ മിക്കവാറും ദൂരയാത്രാ വാഹനങ്ങളും യാത്രയ്ക്കിടയില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നതാണ് മിക്കവാറും അപകടങ്ങള്‍ക്ക് കാരണം.

ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ താരമ്യേന ട്രാഫിക് കുറഞ്ഞ രാത്രി നേരങ്ങളാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കാറ് ദേശീയ പാതകളില്‍ വാഹനങ്ങള്‍ കുറവായിരിക്കും എന്നത് ഇവര്‍ക്ക് യാത്ര സുഗമമാക്കുമെങ്കിലും ചെറിയ നേരത്തേക്കുള്ള ശ്രദ്ധയുടെ പാളിച്ച വലിയ അപകടങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍ ഇനി പാതയോരങ്ങളില്‍ നിങ്ങളെ വിളിച്ചുണര്‍ത്താന്‍ ഒരു കപ്പ് ചൂട് കട്ടന്‍ കാപ്പിയുമായി കേരളാ പൊലീസുണ്ടാവും. ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസ് പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News