ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന സമരം ഹൈക്കോടതി തടഞ്ഞു. പണിമുടക്കിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കോടതി തൊഴിലാളി സംഘടനകളോട് നിര്‍ദ്ദേശിച്ചു.
രാവിലെ ഹര്‍ജി പരിഗണിച്ച കോടതി അനുരഞ്ജന ചര്‍ച്ചകളുടെ ഫലമറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു . ചര്‍ച്ച പരാജയപ്പെട്ടതായും ചര്‍ച്ചകള്‍ തുടരുമെന്നും ഉച്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുവേ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . നാളെ രാവിലെ 10ന് അടുത്തഘട്ടം ചര്‍ച്ചനടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി .ഇതിനെ തുടര്‍ന്ന് സമരം തടഞ്ഞ് ഉത്തരവിട്ട കോടതി, ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിക്കുകയും ചെയ്തു . കേസ് ചൊവ്വാഴ്ച പരിഗണിക്കും.
രാവിലെ ഹര്‍ജി പരിഗണിക്കവെ സമരത്തെ കോടതി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരം പ്രഖ്യാപിച്ചത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് എന്തിനാണ് സമരം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്. യാത്രക്കാരുടെ അവകാശങ്ങള്‍ കൂടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
നോട്ടീസ് നല്‍കി എന്നത് സമരത്തിന് ന്യായീകരണമില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ അനുരഞ്ജന ചര്‍ച്ചകള്‍ വൈകിച്ചതിന് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെയും സകോടതി വിമര്‍ശിച്ചു . തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മാനേജ്‌മെന്റിന്
ബാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്നാണ് ചര്‍ച്ചകള്‍ തുടരാന്‍ ഇരുകൂട്ടരോടും കോടതി നിര്‍ദേശിച്ചത്
Get real time update about this post categories directly on your device, subscribe now.