ശബരിമല: മോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് കോടിയേരി; കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നത് മോദിയുടെ സ്വപ്നം മാത്രം

കണ്ണൂര്‍: ശബരിമലയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞ ലംഘനവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രധാനമന്ത്രിയുടെ പദവിക്ക് ചേരുന്നതല്ല, മറിച്ച് ആര്‍എസ്എസ് പ്രചാരകന് ചേരുന്നതാണ് മോദിയുടെ പ്രസംഗമെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നത് മോദിയുടെ സ്വപ്നം മാത്രമാണെന്നും മധ്യപ്രദേശില്‍ അടക്കം ഉണ്ടായ പരാജയം മറച്ചു വയ്ക്കാനാണ് ത്രിപുരയുടെ പേര് പറഞ്ഞു അണികളെ ആവേശത്തിലാക്കുന്നതെന്നും കോടിയേരി തലശ്ശേരിയില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ മോദിയുടെ നിലപാട് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിച്ചത്. അതൊരു കുറ്റമായിട്ടാണ് പ്രധാനമന്ത്രി ആക്ഷേപിച്ചിരിയ്ക്കുന്നത്. സുപ്രീംകോടതിവിധി ഭരണഘടനാ ബെഞ്ചിന്റേതാണ്.

വിധി നടപ്പാക്കാന്‍ പാടില്ലായെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ സുപ്രീംകോടതി വിധി റദ്ദാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ പാര്‍ലമെന്റ് വഴി നിയമം കൊണ്ടുവരാനോ പ്രധാനമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടിയോരി ചോദിച്ചു. ഇത്തരം പ്രസംഗം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News