മായാവതിയുടെ പിറന്നാളിന് യമണ്ടന്‍ കേക്കൊരുക്കി പാര്‍ട്ടീ നേതാക്കള്‍; മുറിക്കുന്നതിന് മുമ്പ് തന്നെ ആര്‍ത്തിയോടെ കൈയിട്ടുവാരി പ്രവര്‍ത്തകര്‍; വൈറലാകുന്ന വീഡിയോ കാണാം

ലക്‌നൗ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ പിറന്നാളിന് യമണ്ടന്‍ കേക്കൊരുക്കി പാര്‍ട്ടീ നേതാക്കള്‍. കഴിഞ്ഞ ദിവസത്തെ പിറന്നാളിന് 63 കിലോ വരുന്ന ഒരു വന്‍ കേക്കാണ് മുറിക്കാനായി ഒരുക്കിയിരുന്നത്.

എന്നാല്‍, കേക്ക് മുറിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ ഓടിക്കൂടി പറ്റാവുന്ന അത്രയും കേക്ക് കൈയ്ക്കുള്ളിലാക്കി ഓടുകയായിരുന്നു. കേക്ക് കിട്ടാനായി കടിപിടി കൂടുന്ന പ്രവര്‍ത്തകരെ അടക്കി നിര്‍ത്താന്‍ നേതാക്കള്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയും ചെയ്തു.

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുപിയിലെ അമോറയിലാണ് ബിഎസ്പി പ്രവര്‍ത്തകര്‍ നടത്തിയ പിറന്നാള്‍ ആഘോഷം അവസാനം അലങ്കോലമായത്.

അതേസമയം ക്ഷണിച്ചത് അനുസരിച്ച് ആഘോഷത്തിനെത്തിയ അതിഥികള്‍ക്ക് കേക്ക് കിട്ടിയോയെന്ന് മാത്രമാണ് ബാക്കിയായ സംശയം. എന്നാല്‍ അമോറയില്‍ മാത്രമല്ല, പിറന്നാള്‍ ആഘോഷം നടത്തിയ പല സ്ഥലങ്ങളിലും ഇത് തന്നെയാണ് അരങ്ങേറിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News