വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനാകുന്നു; ‘ഗാംബിനോസ്’ ഫെബ്രുവരിയില്‍

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനാകുന്ന ‘ഗാംബിനോസ്’ റിലീസിന് ഒരുങ്ങുന്നു. ക്രൈം ത്രില്ലര്‍ ഫാമിലി ഡ്രാമ ചിത്രമായ ഗാംബിനോസ് സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടടയാണ്.

അമേരിക്കയില്‍ താമസമാക്കിയ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഗാംബിനോസ്. ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു.

ഈ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം വേറിട്ട ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു അമ്മയും അവരുടെ നാല് ആണ്‍ മക്കളും അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘ഗാംബിനോസ്’ എന്ന ചിത്രത്തില്‍ ഗിരീഷ് മട്ടാട ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിലെ വഴിത്തിരിവാകുന്ന മുസ്തഫ എന്ന കഥാപാത്രത്തെയാണ് വിഷ്ണു വിനയന്‍ അവതരിപ്പിക്കുന്നത്.

”ദി ഗാംബിനോസ്” നിര്‍മ്മിക്കുന്നത് ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്ലൈനോടുകൂടി എത്തുന്ന ചിത്രത്തില്‍ ചിത്രത്തില്‍ രാധിക ശരത്കുമാര്‍ , സമ്പത്ത്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ, നീരജ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി ആദ്യ വാരം പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News