മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി സുഹൃത്തുക്കള്‍ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്.

താന്‍ കാറില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയായ എന്ന് 24 കാരിയാണ് പരാതിയുമായി എത്തിയത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. കാറിനട് ചേര്‍ന്നിരുന്ന് കരഞ്ഞ യുവതിയെ കണ്ട വഴിയാത്രക്കാരന്‍ ആണ് ആദ്യം പോലീസില്‍ അറിയിച്ചത്.

സുഹൃത്തായ അമിത്താണ് കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വിളിച്ചുവരുത്തിയത്. രണ്ടു സുഹൃത്തുക്കള്‍ യുവതിയെ കാണാനും എത്തി. തുടര്‍ന്ന് നിര്‍ബന്ധിച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് രകുടിപ്പിക്കുകയായിരുന്നു. അബോധവസ്ഥയിലായ യുവതിയെ പിന്നീട്് ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു.

പൊലീസ് 30 വയസുകാരനായ അമിത്തിനെ അറസ്റ്റ് ചെയ്തു.വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വ്യവസായിയായ അമിത് മറ്റൊരു സഹൃത്തുവഴി യുവതിയെ പരിചയപ്പെടുന്നത്.