വിശാല്‍ വിവാഹിതനാകുന്നു; പക്ഷേ വധു വരലക്ഷ്മിയല്ല, ഈ നടി

നയന്‍താര – വിഘ്‌നേശ് ശിവന്‍ എന്നിവരെ പോല തമിഴ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോഡികള്‍ ആയിരുന്നു വിശാല്‍ – വരലക്ഷ്മി ശരത്ത്കുമാര്‍ എന്നിവര്‍.

ഒരു ഘട്ടത്തില്‍ ഇരുവരുടെയും ബന്ധം വിവാഹത്തില്‍ വരെ കലാശിക്കും എന്ന് വരെ ആരാധകര്‍ കരുതിയിരുന്നു. പക്ഷേ എല്ലാവരെയും നിരാശയിലാഴ്ത്തി ഇരുവരും പിരിയുകയായിരുന്നു.

ഇപ്പോള്‍ താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. പക്ഷേ വധു വരലക്ഷ്മിയല്ല.

പലപ്പോഴും വിശാലിന്റെ വിവാഹം എന്നത് ഗോസിപ്പ് കോളങ്ങളില്‍ വരാറുണ്ട്, പക്ഷേ അതിനോടൊന്നും അദ്ദേഹം പ്രതികരിക്കാറില്ല.

കഴിഞ്ഞ ദിവസം വിശാല്‍ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. ഇതിനു ശേഷമാണ് തുറന്നുപറച്ചിലുമായി അദ്ദേഹം എത്തിയത്.

തെന്നിന്ത്യന്‍ നടിയായ അനിഷയാണ് വിശാലിന്ഞറെ വധു. അതെ, ഞാന്‍ വളരെ സന്തോഷത്തിലാണ്.

“അവളുടെ പേര് അനീഷ . അവള്‍ സമ്മതമാണെന്ന് പറഞ്ഞു. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതെന്റെ ജീവിതത്തിലെ വലിയൊരു മാറ്റമാണ്.” വിശാല്‍ പറയുന്നു.

വിജയ് ദേവരകൊണ്ടേ നായകനായ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി എന്നി സിനിമകളില്‍ അനീഷ അഭിനയിച്ചിട്ടുണ്ട്. വിശാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി അനീഷ പുറത്തു വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News