ഓസ്‌ട്രേലിയക്കെതിരായ രണ്ടാം എകദിനത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ഇപ്പോഴും വിജയത്തിന് ഒരു റണ്‍ അകലെ; ധോണി സിംഗിള്‍ എടുക്കുന്നതിനിടയില്‍ ക്രീസില്‍ കയറാത്ത വീഡിയോ വൈറല്‍

ഓസ്‌ട്രേലിയക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച് മത്സരം വിജയിപ്പിച്ച ധോണി വിവാദകുരുക്കില്‍. ധോണി നേടിയ ഒരു സിംഗിള്‍ ആണ് വിവാദത്തില്‍ ആയിരിക്കുന്നത്. ആ സിംഗിള്‍ ധോണി ക്രിസിനുള്ളില്‍ ബാറ്റ് കുത്തിയില്ല എന്ന് കാണിക്കുന്ന വീഡിയോ അടക്കമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

നേഥന്‍ ലയണിന്റെ ഓവര്‍ അവസാനിച്ചതിനാല്‍ അദ്ദേഹം ക്രീസിന് അടുത്തെത്തി ബാറ്റ് നിലത്ത് കുത്താതെ തിരികെ പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പോവുകയാണ്.

45 ാം ഓവറിലാണ് സംഭവം നടന്നത്. ധോണി ഓട്ടം പൂര്‍ത്തിയാക്കത്ത കാര്യം അംമ്പയര്‍മാരും ശ്രദ്ധിച്ചില്ല. ഈ റണ്‍ ധോണിയുടെയും ഇന്ത്യയുടെയും അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News