ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ജനക്കൂട്ടമല്ല രാജ്യത്തെ നിയമസംവിധാനം ആണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. എല്ലാവരും സുപ്രീംകോടതി ഉത്തരവ് പാലിക്കണം എന്നാല്‍ ഇതിന് വിരുദ്ധമായി പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ആള്‍ തന്നെ സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതികരിക്കുന്നത് ലജ്ജാകരമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.