ഇനി ടോളടച്ച് ബുദ്ധിമുട്ടേണ്ട; കേരളത്തിലെ ടോള്‍ ബൂത്തുകളിലെ പിരിവ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ 28 ഓളം ടോള്‍ ബൂത്തുകളിലെ പിരിവ് നിര്‍ത്തലാക്കുന്നു. നിലവില്‍ അരൂര്‍ അരൂര്‍കുറ്റി, ന്യൂ കൊച്ചി, മുറിഞ്ഞപുഴ തുടങ്ങിയ 14 പാലങ്ങളിലെയും ടോള്‍ പിരിവ് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. നിര്‍മ്മാണ ചെലവുകള്‍ 10 കോടിക്ക് മുകളിലുളള പാലങ്ങള്‍ക്കാണ് ഇപ്പോള്‍ ടോള്‍ പിരിക്കുന്നത്.

നിലവില്‍ ഈ തരത്തിലുളള 14 ടോള്‍ ബൂത്തുകളാണ് കേരളത്തിലുള്ളത്. കുമ്പളം ടോള്‍ പ്ലാസ, പാലിയേക്കര ടോള്‍ പ്ലാസ എന്നിവടങ്ങളില്‍ തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കേരള സര്‍ക്കാര്‍ തീരുമാനം.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ടോള്‍ പിരിവ് നിര്‍ത്തലാക്കുമെന്ന് നേരത്തെ മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നിലടക്കം വിഷയം ഉന്നയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 1976 ലെ കേരള ടോള്‍സ് ആക്റ്റ് പ്രകാരമാണ് സര്‍ക്കാര്‍ ടോള്‍ പിരിവിന് അനുമതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel